മുക്കുപണ്ടം പണയം വച്ച് ഏഴര ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ :സഹകരണ ബാങ്ക് ജീവനക്കാർക്കെതിരെ നടപടി

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 19 മാര്‍ച്ച് 2024 (19:05 IST)
തൃശൂർ: സഹകരണ ബാങ്കിലെ ജീവനക്കാർ അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തന്നെ മുക്കുപണ്ടം പണയം വച്ച് ഏഴര ലക്ഷം രൂപാ തട്ടിയെടുത്ത സംഭവത്തിൽ ബാങ്ക് അധികൃതർ നടപടിയെടുക്കുന്നു. കർഷക സർവീസ് സഹകരണ ബാങ്കിന്റെ എളനാട് ശാഖയിലാണ് സംഭവം നടന്നത്.

എന്നാൽ സംഭവം വിവാദമായതോടെയാണ് ജീവനകാകർക്കെതിരെ നടപടി എടുക്കാൻ മാനേജ്‌മെന്റ് തയ്യാറായത് എന്നും ആരോപണമുണ്ട്. സീനിയർ ക്ലാർക്ക് എം.ആർ.സുമേഷ്, കെ.കെ.പ്രകാശൻ എന്നിവർക്കെതിരെയാണ് നടപടി എടുക്കുന്നത്.

ഇരുവരെയും താൽക്കാലികമായി മാറ്റിനിർത്തിയിട്ടുണ്ട്. എം.ആർ.സുമേഷിനെ പ്യൂൺ ആയി തരാം താഴ്ത്തിയപ്പോൾ പ്യൂണായ പ്രകാശിന്റെ രണ്ടു ഇൻക്രിമെന്റുകളാണ് വെട്ടിക്കുറച്ചത്. പഴയന്നൂർ യൂണിറ്റ് സഹകരണ ഇൻസ്‌പെക്ടർ പ്രീതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പ് കണ്ടെത്തിയത്.

2023 നവംബർ മുതൽ 2024 ജനുവരി വരെയായി എട്ടു തവണയായാണ് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത്.സംഭവം വിവാദമായതോടെ പണം തിരിച്ചടച്ചു പ്രശനം ഉതുക്കാൻ ശ്രമിച്ചു. എന്നാൽ മാനേജർ നൂർജഹാൻ ഇത് വിസമ്മതിക്കുകയും നടപടി എടുക്കുകയുമായിരുന്നു. യഥാർത്ഥത്തിൽ മാനേജർ ലീവെടുത്ത ദിവസങ്ങളിലായിരുന്നു പണയം വച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :