വീടും സ്ഥലവും നൽകുമെന്ന് തെറ്റിദ്ധരിപ്പിച്ചു ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടു പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 8 മാര്‍ച്ച് 2023 (19:59 IST)
മലപ്പുറം: വീടും സ്ഥലവും നൽകുമെന്ന് തെറ്റിദ്ധരിപ്പിച്ചു ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. പൊന്നാനി ഈശ്വരമംഗലം സ്വദേശി വലിയകത്ത് അബ്ദുൽ സലിം (42), പൊന്നാനി ചാണാ റോഡ് അണ്ടിപ്പട്ടിൽ സക്കീന (46) എന്നിവരെ പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരും പാർട്ടിയുമാണ് അറസ്റ് ചെയ്തത്.

പിടിയിലായ സലീമിന് ഏറെ ബന്ധമുള്ള ചില സമ്പന്നർ നാല് സെന്റ് സ്ഥലവും വീടും സമ്മതമായി നൽകുമെന്നും ഇതുവഴി വീടും സ്ഥലവും ലഭ്യമാക്കാം എന്നും പറഞ്ഞു ഇരുവരും തീരദേശത്തെ മൽസ്യത്തൊഴിലാളികളിൽ നിന്നാണ് പണം തട്ടിയത്. ഭൂമിയുടെ രജിസ്‌ട്രേഷൻ ചെലവിലേക്കു എന്ന് പറഞ്ഞായിരുന്നു 7500 രൂപാ വീതം പലരിൽ നിന്നായി തട്ടിയെടുത്തത്.

സക്കീനയ്ക്ക് പത്ത് വർഷം മുമ്പ് സകാത്തായി ഒരു വീട് ലഭിച്ചിരുന്നു. ഇത് കാണിച്ചായിരുന്നു ഇവർ തട്ടിപ്പു നടത്തിയത്. പിടിയിലായപ്പോൾ തനിക്കു ലഭിച്ച പണമെല്ലാം സലീമിന് നൽകി എന്നാണു സക്കീന പറഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :