എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 26 ജനുവരി 2021 (09:27 IST)
നെയ്യാറ്റിന്‍കര :മരിച്ചുപോയ മുത്തശ്ശിയുടെ പെന്‍ഷന്‍ പണം തട്ടിയെടുത്ത കേസില്‍ അരംഗമുകള്‍ ബാബു ഭവനില്‍ പ്രജിത്ത് (25) അറസ്റ്റിലായി. വ്യാജ രേഖകള്‍ ചമച്ചായിരുന്നു കഴിഞ്ഞ എട്ടു വര്‍ഷമായി ഇയാള്‍ പണം തട്ടിയെടുത്തു കൊണ്ടിരുന്നത്.
കേസില്‍ പ്രജിത്തിന്റെ മാതാവും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രജിത്തിന്റെ മുത്തശ്ശന്‍ അപ്പുക്കുട്ടന്‍ കെ.എസ് ഇ ബി ജീവനക്കാരനായിരുന്നു.ഇദ്ദേഹം മരിച്ചപ്പോള്‍ ഇവരുടെ ഭാര്യ പൊന്നമ്മയ്ക്ക് അവകാശി എന്ന നിലയില്‍ പെന്‍ഷന്‍ ലഭിച്ചു. പ്രജിത്തിന്റെ സഹായത്തോടെ പെന്‍ഷന്‍ തുക എ ടി.എം വഴിയായിരുന്നു പൊന്നമ്മ സ്വീകരിച്ചിരുന്നത്.
എന്നാല്‍ ഇവരുടെ മരണ ശേഷവും ഇവര്‍ക്ക് വന്ന പണം എടിഎം
വഴി ഇയാള്‍ എടുത്തുകൊണ്ടിരുന്നു. അധികാരികളും ഇത് ശ്രദ്ധിച്ചില്ല. ഇതിനു വേണ്ട വ്യാജ രേഖകളും ഇയാള്‍ ചമച്ചു. ഏകദേശം പത്ത് ലക്ഷത്തിലധികം രൂപയാണ് ഈ തരത്തില്‍ ഇയാള്‍ തട്ടിയെടുത്തത് എന്നാണ് സൂചന. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.