എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 6 ജൂലൈ 2023 (18:43 IST)
മലപ്പുറം: മലപ്പുറം ജില്ലയിലെ പുത്തനത്താണി ടൗണിൽ ഒരു ഹോട്ടലിൽ നിന്ന് വാങ്ങിയ ചിക്കൻ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് ഹോട്ടൽ അടച്ചിടാൻ നിർദ്ദേശം നൽകി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ.
മേടിപ്പാറ സ്വദേശി ഇരിങ്ങാവൂർ വളപ്പിൽ ഷറഫുദ്ദീൻ എന്നയാളുടെ പരാതിയിലാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നടപടിയെടുത്തത്. പരാതിയെ തുടർന്ന് ഇവർ ഹോട്ടലിലെത്തി ഭക്ഷണ സാമ്പിൾ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഇയാൾ ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് ജീവനുള്ള പുഴുവിനെ കണ്ടെത്തിയത്.