ഭക്ഷ്യസുരക്ഷാ പരിശോധന : പാലക്കാട്ട് 37 സ്ഥാപനങ്ങൾക്ക് പിഴ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 19 ജൂലൈ 2024 (15:38 IST)
പാലക്കാട്: പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വിവിധ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് 37 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. പാലക്കാട് അസിസ്റ്റൻ്റ് കമ്മീഷണർ വി.ഷൺമുഖൻ് നേതൃത്വത്തിലുള്ള സംഘമാണ് നടത്തിയത്. 6 സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു
പരിശോധന.

മഴക്കാലത്തെ പകർച്ച വ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ടാണ് വകുപ്പ് തുടർ പരിശോധന നടർത്തിയത്. ഇതു കൂടാതെ മീൻ ചന്തകൾ മാംസ വസ്തുക്കളുടെ വിൽപ്പന ശാലകൾ എന്നിവയും പരിശോധിക്കുന്നുണ്ട്. ഹോട്ടൽ, വഴിയോരക്കടകൾ, ബേക്കറികൾ എന്നി ഉൾപ്പെടെ 173 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പ്രധാനമായും ലൈസൻസ്, ശുചിത്വം, ഹെൽത്ത് കാർഡ്, ശുദ്ധജലം പിരിശോധിച്ച സർ' ട്ടിഫിക്കറ്റ്
എന്നിവ സംഘം പരിശോധിച്ചു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :