ഭക്ഷ്യവിഷബാധ: വിദ്യാർത്ഥി മരിച്ചു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 4 മെയ് 2023 (17:28 IST)
: ഭക്ഷ്യവിഷബാധയേറ്റു വിദ്യാർത്ഥി മരിച്ചു. കൊട്ടാരത്തിൽ വീട്ടിൽ അനസ് മകൻ ഹംദാൻ എന്ന പതിമൂന്നുകാരനാണ് മരിച്ചത്. ഹംദാന്റെ സഹോദരി ഹന (17), പിതൃ സഹോദര മകൻ നിജാദ് അഹമ്മദ് (10) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ രണ്ടാം തീയതി കുടുംബാംഗങ്ങൾക്കൊപ്പം ഇവർ വാഗമനിലേക്ക് വിനോദയാത്ര നടത്തിയിരുന്നു. അവിടത്തെ ഹോട്ടലിൽ നിന്ന് ചിക്കൻ ബിരിയാണി ഖഴിച്ചവർക്കാണ് വിഷബാധയേറ്റത്. മൂന്നു പേർക്കും വയറിളക്കം ഛർദ്ദി എന്നിവ അനുഭവപ്പെട്ടു. ആദ്യം കാട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ എലൈറ്റ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഹംദാൻ മരിച്ചത്. കൂടുതൽ വിവരങ്ങൾ പോസ്റ്റുമാർട്ടത്തിനു ശേഷമേ ലഭിക്കുകയുള്ളു. ഇരിങ്ങാലക്കുട നാഷണൽ സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർത്ഥിയാണ് ഹംദാൻ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :