സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 16 ഓഗസ്റ്റ് 2025 (21:40 IST)
മലപ്പുറത്ത് ചിക്കന്‍ സാന്‍വിച്ച് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 35 പേര് ആശുപത്രിയില്‍. മലപ്പുറം അരീക്കോട് ആണ് സംഭവം. ഭക്ഷ്യ വിഷബാധ ബാധിച്ച് 35 പേരെ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്രസന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തവര്‍ കഴിച്ച ഭക്ഷണത്തിലാണ് ഭക്ഷ്യവിഷബാധയേറ്റത്.
മൂന്നു പേരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല എന്നാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു പരിപാടി നടന്നത്. ഇന്ന് രാവിലെ വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലുള്ളവര്‍ നിരീക്ഷണത്തിലാണ്.