ഭക്ഷ്യ വിഷബാധ: കുഴിമന്തി കഴിച്ച 27 പേർ ആശുപത്രിയിൽ

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 26 മെയ് 2024 (15:55 IST)
തൃശൂർ: ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷ ബാധ. കൊടുങ്ങല്ലൂരിനടുത്ത് പെരിഞ്ഞനത്താണ് വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമായി 27 പേര്‍ ആശുപത്രിയിലായത്.

പെരിഞ്ഞനത്തെ സെയ്ൻ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടലില്‍ നിന്ന് നേരിട്ട് കഴിച്ചവര്‍ക്കും പാഴ്സല്‍ വാങ്ങി കഴിച്ചവര്‍ക്കുമെല്ലാം ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ എല്ലാവരും കയ്പമംഗലം സ്വദേശികളാണ്. കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളിലാണ് ആളുകള്‍ ചികിത്സ തേടിയിരിക്കുന്നത്.


ഹോട്ടലിൽ ആരോഗ്യവകുപ്പും, പഞ്ചായത്ത് -ഫുഡ് ആന്‍റ് സേഫ്റ്റി അധികൃതരും പൊലീസും ചേര്‍ന്ന്
പരിശോധന നടത്തിയിട്ടുണ്ട്. ഹോട്ടലിനെതിരെ പഞ്ചായത്ത് തുടര്‍നടപടികള്‍ സ്വീകരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :