ഫുഡ് ഡെലിവറി വൈകിയതിന് പിന്നാലെ ഉപഭോക്താവിന്റെ ശകാരം: 19കാരന്‍ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (13:39 IST)
ഫുഡ് ഡെലിവറി വൈകിയതിന് പിന്നാലെ ഉപഭോക്താവിന്റെ ശകാരം കേട്ട 19കാരന്‍ മനോവിഷമത്തില്‍ ചെയ്തു. ചെന്നൈയിലാണ് സംഭവം. ബികോം വിദ്യാര്‍ത്ഥി പവിത്രനാണ് ആത്മഹത്യ ചെയ്തത്. യുവാവിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട.് ഉപഭോക്താവ് മോശമായി പെരുമാറിയെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഭക്ഷണം എത്തിക്കാന്‍ വീട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ട് വന്നതോടെയാണ് പവിത്രന്‍ വൈകിയത്. ഇതിനു ഉപഭോക്താവ് അതിരൂക്ഷമായി ശകാരിക്കുകയായിരുന്നു. കൂടാതെ പവിത്രനെതിരെ പരാതിയും നല്‍കി. ഇതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി രണ്ടുദിവസം മുന്‍പ് ഉപഭോക്താവിന്റെ വീടിനു നേരെ കല്ലെറിഞ്ഞു. ഇതോടെ സംഭവം പ്രശ്‌നമായി.

വിഷയം പോലീസ് അറിയുകയും ചെയ്തു. ബുധനാഴ്ച പവിത്രനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഡെലിവറിക്കിടയില്‍ ഉണ്ടായ സംഭവം തന്നെ വിഷാദത്തിലേക്ക് നയിച്ചുവെന്നും ഇത്തരം സ്ത്രീകള്‍ ഉള്ളിടത്തോളം കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുമെന്നും പവിത്രന്‍ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :