കേരളത്തിനായുള്ള സമ്പൂർണ കേന്ദ്രസഹായം ലഭിക്കാൻ കാലതാമസം

കേരളത്തിനായുള്ള സമ്പൂർണ കേന്ദ്രസഹായം ലഭിക്കാൻ കാലതാമസം

ന്യൂഡൽഹി| Rijisha| Last Modified തിങ്കള്‍, 27 ഓഗസ്റ്റ് 2018 (08:25 IST)
കേന്ദ്രത്തിന്റെ സമ്പൂർണ്ണ സഹായം കേരളത്തിന് ലഭിക്കാൻ ഏതാനും മാസം കൂടി കാത്തിരിക്കേണ്ടിവരും. പ്രളയത്തിൽ കേരളത്തിൽ വൻ‌നാശനഷ്‌ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ കൃത്യമായ കണക്ക് തിട്ടപ്പെടുത്താൻ വൈകുന്നതിലാണ് കേന്ദ്രത്തിന്റെ ധനസഹായവും വൈകുന്നത്.

സമ്പൂർണസഹായം നൽകുന്നതിനുമുമ്പ് ചില നടപടിച്ചട്ടങ്ങൾ കേരളം പാലിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയോട് പറഞ്ഞു. ഓരോ വിഭാഗങ്ങളിലും ഉണ്ടായ നഷ്‌ടത്തിന്റെ ശരിയായ കണക്ക് തിട്ടപ്പെടുത്തി അതിനായി നിവേദനം നൽകണം. അത് വിലയിരുത്താൻ കേന്ദ്രസംഘം എത്തുകയും ചെയ്യും.

നിലവിലുള്ള മാനദണ്ഡപ്രകാരം സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് ജനറൽ കാറ്റഗറിയിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങൾക്ക് 75 ശതമാനവും ഉയർന്ന നിലയിലുള്ള പ്രത്യേകവിഭാഗത്തിൽ ഉൾപ്പെടുന്ന ഉയർന്ന പ്രദേശത്തുള്ള സംസ്ഥാനങ്ങൾക്ക് 90 ശതമാനവും വിഹിതം നൽകണം എന്നാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :