പ്രളയം കഴിഞ്ഞു, വറുതിയുടെ നാളുകൾ; വയനാട്ടിൽ രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു

അപർണ| Last Updated: ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (08:59 IST)
കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിന് ശേഷം കാലാവസ്ഥ വ്യതിയാനം സംഭവിച്ചതോടെ തൃശൂരിന് പുറമെ വയനാട്ടിലും രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു. കോട്ടത്തറ വെണ്ണിയോടിനടുത്ത് മൈലാടി കമ്മനാട് ഇസ്മായില്‍, നടവയല്‍ പുഞ്ചക്കുന്നം കണ്ടോത്ത് ബിജു (39) എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്.

ജില്ലയിലെ അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനകളാണ് ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി കനത്ത ചൂടാണ് വയനാട്ടില്‍ അനുഭവപ്പെടുന്നത്.

രണ്ടാഴ്ചമുമ്പ് തോരാമഴയില്‍ മുങ്ങിയ ജില്ലയില്‍ ഇപ്പോള്‍ ചാറ്റല്‍മഴ പോലുമില്ലാതെ, കത്തുന്ന വെയിലും കനത്ത ചൂടുമാണ്. 28.1 ഡിഗ്രിയാണ് ജില്ലയില്‍ തിങ്കളാഴ്ചയിലെ താപനില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :