സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 21 ഓഗസ്റ്റ് 2024 (21:07 IST)
കോഴിക്കോട് നഗരത്തില്‍ ടിഎന്‍ പ്രതാപനെതിരെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. തൃശ്ശൂര്‍ ആര്‍എസ്എസിന് കൊടുത്ത നയവഞ്ചകന്‍ പ്രതാപനെ മലബാറിനു വേണ്ട എന്നെഴുതിയ ബോര്‍ഡുകളാണ് സ്ഥാപിച്ചത്. ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത് കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മലബാറിന്റെ ചുമതല ടി എന്‍ പ്രതാപനാണ് നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ പ്രതാപനു പകരം കെ മുരളീധരന്‍ മത്സരിച്ചിരുന്നു. എന്നാല്‍ മൂന്നാംസ്ഥാനത്തേക്ക് തൃശ്ശൂരില്‍ കോണ്‍ഗ്രസ് പിന്തള്ളപ്പെടുകയായിരുന്നു. അതേസമയം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബിജെപി ഒന്നാം സ്ഥാനം നേടി വിജയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ടി എന്‍ പ്രതാപനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നത്.