എ കെ ജെ അയ്യർ|
Last Modified വ്യാഴം, 3 ഓഗസ്റ്റ് 2023 (14:36 IST)
കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ
കണ്ണൂർ സ്വദേശിയായ മധ്യവയസ്കനെ റയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കൂവേരി സ്വദേശി ജോർജ്ജ് ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂർ - മംഗളൂരു ഇന്റർസിറ്റി സ്പ്രെസ്സിൽ കണ്ണൂരിനും പയ്യന്നൂരിനുക്കിടയിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ട്രെയിനിൽ പെൺകുട്ടിക്ക് എതിര്‍വശത്തിരുന്ന ഇയാൾ ലൈംഗികാവയവം പ്രദർശിപ്പിച്ചു എന്നാണു പരാതി. കാസർകോട്ടേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെയാണ് ഇതുണ്ടായത്.
രണ്ടു സ്ത്രീകളാണ് ഇതുമായി ബന്ധപ്പെട്ടു പരാതി നൽകിയത്. പെൺകുട്ടി ഇയാളുടെ പ്രവർത്തി ചോദ്യം ചെയ്തതോടെ സ്ഥലംവിട്ടു. എങ്കിലും മറ്റു യാത്രക്കാർ ഇടപെട്ടു ഇയാളെ റയിൽവേ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് പെൺകുട്ടി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു.