വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 15 മെയ് 2020 (08:25 IST)
ഡൽഹിയിൽനിന്നുമുള്ള ആദ്യ
സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തെത്തി. 602 യാത്രക്കരുമായാണ് ട്രെയിൻ കേരളത്തിൽ എത്തിയത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ട്രെയിൻ സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് എത്തിയത്. 216 പേർ കോഴിക്കോട് ഇറങ്ങി, ഇവരിൽ ആറുപേർ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ കൊഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.
പുലർച്ചെ 1.40 നാണ് ട്രെയിൽ എറണാകുളം സൗത്ത് ജംങ്ഷനിൽ എത്തിയത്. 269 പേരാണ് എറണാകുളത്ത് ഇറങ്ങിയത്, കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് യാത്രക്കാരെ റെയിൽവേ സ്റ്റേഷനുകളിൽനിന്നും അതത് സ്ഥലങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നത്. ഹോം ക്വറന്റിനോ, ഇൻസ്റ്റിട്യൂഷണൽ ക്വറന്റീനോ എന്നതിൽ മെഡിക്കൽ സ്ക്രീനിങിന് ശേഷം ആരോഗ്യ സംഘം തീരുമാനമെടുക്കും. ബുധനാഴ്ച രാവിലെ 11 25നാണ് ട്രെയിൻ ഡൽഹിയിൽനിന്നും യാത്ര ആരംഭിച്ചത്.