കെ ആര്‍ അനൂപ്|
Last Modified വെള്ളി, 4 ജൂണ്‍ 2021 (12:13 IST)
ആമയുടെ മുകളില്‍
ക്യാമറ ഘടിപ്പിച്ച് വീഡിയോ ചെയ്ത യുട്യൂബര്‍ക്കെതിരെ പരാതി.
ആമ വെള്ളത്തില്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് കാണാമെന്നുമാണ് വീഡിയോയില്‍ യുട്യൂബറായ ഫിറോസ് ചുട്ടിപ്പാറ പറയുന്നത്.പരിസ്ഥിതി പ്രവര്‍ത്തകര്‍ കേന്ദ്ര വനം വന്യജീവി വകുപ്പിനും, സംസ്ഥാന വനംവകുപ്പിനും, പാലക്കാട് ഡി.എഫ്.ഒയ്ക്കും, യുട്യൂബ് അധികൃതര്‍ക്കും പരാതി നല്‍കി.
'ആമയുടെ പുറത്ത് ക്യാമറ ഘടിപ്പിച്ച് വെള്ളത്തില്‍ വിട്ടപ്പോള്‍' എന്ന ക്യാപ്ഷന്‍ കൊടുത്താണ് വീഡിയോ പുറത്തുവന്നത്. മഴയില്‍ കയറിവന്ന ആമകളാണെന്നും ഈ പരിസരത്ത് ധാരാളം ആമകള്‍ ഉണ്ടെന്നും അതിന് ആരും ഉപദ്രവിക്കരുതെന്നും ഒക്കെ വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആമ്മയുടെ ചൂണ്ട നൂല്‍ കെട്ടിയ നിലയില്‍ വീഡിയോ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പാലക്കാട് ഡിഎഫ്ഒ അറിയിച്ചു.