വെടിക്കെട്ട് നിരോധിക്കേണ്ടതില്ലെന്ന് സര്‍വ്വകക്ഷിയോഗം; തൃശൂര്‍ പൂരം നിയമങ്ങള്‍ എല്ലാം അനുസരിച്ച് നടത്താനും തീരുമാനം

വെടിക്കെട്ട് നിരോധിക്കേണ്ടതില്ലെന്ന് സര്‍വ്വകക്ഷിയോഗം; തൃശൂര്‍ പൂരം നിയമങ്ങള്‍ എല്ലാം അനുസരിച്ച് നടത്താനും തീരുമാനം

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 14 ഏപ്രില്‍ 2016 (17:01 IST)
സംസ്ഥാനത്ത് വെടിക്കെട്ട് നിരോധനം നടപ്പാക്കേണ്ടതില്ലെന്ന് സര്‍വ്വകക്ഷിയോഗം. നിരോധനം വേണ്ട നിയന്ത്രണം മതി എന്ന അഭിപ്രായമാണ് സര്‍വ്വകക്ഷിയോഗത്തില്‍ ഉയര്‍ന്നത്. എന്നാല്‍, മത്സരക്കമ്പം ഒരു തരത്തിലും അനുവദിക്കില്ലെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

നിയമങ്ങള്‍ എല്ലാം അനുസരിച്ച് തൃശൂര്‍ പൂരം നടത്താന്‍ അനുമതി തേടാനും തീരുമാനമായി. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ശക്തി കൂടിയ പടക്കങ്ങളും വലിയ ശബ്‌ദത്തോടെ പൊട്ടുന്ന പടക്കങ്ങളും ഒഴിവാക്കി വര്‍ണശോഭയോടെയുള്ള കരിമരുന്ന പ്രയോഗം നടത്തണമെന്നാണ് സര്‍വ്വകക്ഷിയോഗം അഭിപ്രായപ്പെട്ടതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പരവൂര്‍ വെടിക്കെട്ട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് സര്‍വ്വകക്ഷിയോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക ദുരിതാശ്വാസനിധി സമാഹരിക്കാനും യോഗം തീരുമാനിച്ചു. ഈ നിധിയിലേക്ക് വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സംഭാവനകള്‍ നല്കാവുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :