നേത്രാവതി എക്‌സ്‌പ്രസില്‍ തീപിടിത്തം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍, ആളപായമില്ല

തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട നേത്രാവതി എക്സ്പ്രസ്സ് ട്രെയിനില്‍ തീപിടുത്തം.

kayamkulam, nethravathi express, fire, lokmanya thilak കായംകുളം, നേത്രാവതി എക്സ്പ്രസ്സ്, തീ,  ലോക്‌മാന്യതിലക്
കായംകുളം| സജിത്ത്| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2016 (12:43 IST)
തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട നേത്രാവതി എക്സ്പ്രസ്സ് ട്രെയിനില്‍ തീപിടുത്തം. കായംകുളം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. ട്രെയിനിന്റെ ഒരു കോച്ചിനു തീപിടിച്ചു. യാത്രക്കാരിലൊരാള്‍ തീവച്ചതാണെന്നാണ് വിവരം.

മോഷണം ശ്രമത്തിനിടെ പിടിക്കപ്പെടുമെന്ന അവസ്ഥയില്‍ തമിഴ്നാട് സ്വദേശിയായ അനസ് ട്രെയിനിലെ ബാത്രൂമില്‍ കയറുകയും പെട്രോള്‍ പോലെയുള്ള ഒരു ഇന്ധനം ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു. ബാത്രൂമിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് യാത്രക്കാര്‍ ഇയാളെ പുറത്തെടുത്തത്. ചെറിയതോതില്‍ പൊള്ളലേറ്റ ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്.

ട്രെയിനിന്റെ ഏറ്റവും പിന്നിലുള്ള കോച്ചിലാണു തീപിടിച്ചത്. യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു. ആര്‍ക്കും പരുക്കുള്ളതായി റിപ്പോര്‍ട്ടില്ല. കോച്ച് ട്രെയിനില്‍നിന്നു വേര്‍പെടുത്തിയിട്ടുണ്ട്. തീയണയ്ക്കാന്‍ ശ്രമം നടക്കുന്നു. രാവിലെ 9.50നു തിരുവനന്തപുരത്തുനിന്നു ലോക്‌മാന്യതിലകിലേക്കു പുറപ്പെട്ടതായിരുന്നു ട്രെയിന്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :