ശ്രീനു എസ്|
Last Modified ഞായര്‍, 21 ഫെബ്രുവരി 2021 (07:13 IST)
എറണാകുളത്ത് സിനിമാ ഷൂട്ടിങ് സെറ്റ് തീവച്ച് നശിപ്പിച്ചു. യുവ സംവിധായകന്‍ എല്‍ദോ ജോണ്‍ സംവിധാനം ചെയ്യുന്ന മരണവീട്ടിലെ തൂണ് എന്ന സിനിമയുടെ സെറ്റാണ് തീവച്ചു നശിപ്പിച്ചത്. നിര്‍മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പൊലീസ് കേസെടുത്തിട്ടുണ്ട്. തീപിടുത്തത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായി പറയുന്നു.
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധിക്കപ്പെട്ട ഡിറ്റോയെ പ്രധാന കഥാപാത്രമാക്കിയുള്ള സിനിമയാണ് മരണവീട്ടിലെ തൂണ്. എറണാകുളം കടമറ്റത്തായിരുന്നു സെറ്റ് നിര്‍മ്മിച്ചിരുന്നത്.