ഫാത്തിമ സോഫിയ വധം: അമ്മയുടെ ഒറ്റയാള്‍ പോരാട്ടം വിജയം കണ്ടു; വൈദിക വേഷത്തിനുള്ളിലെ കൊലയാളികള്‍ പൊലീസില്‍ കീഴടങ്ങി

ഫാത്തിമ സോഫിയ വധം: ഒടുവില്‍ വൈദികര്‍ കീഴടങ്ങി

കോയമ്പത്തൂര്‍| PRIYANKA| Last Modified ശനി, 13 ഓഗസ്റ്റ് 2016 (07:44 IST)
കോയമ്പത്തൂര്‍ സ്വദേശി ഫാത്തിമ സോഫിയ കൊല്ലപ്പെട്ട കേസില്‍ നാലു വൈദികര്‍ പൊലീസില്‍ കീഴടങ്ങി. കൊലപാതക വിവരം മറച്ചുവച്ചു പ്രതിയെ രക്ഷപെടാന്‍ സഹായിച്ചതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. പാലക്കാട് ഡിവൈഎസ്പി ഓഫിസില്‍ എത്തിയാണ് വൈദികര്‍ കീഴടങ്ങിയത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിസ്ഥാനത്തുള്ള കോയമ്പത്തൂര്‍ ബിഷപ്പ് ഇന്നും പൊലീസില്‍ കീഴടങ്ങിയിട്ടില്ല. ബിഷപ്പ് ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ഫാത്തിമ സോഫിയ (17) 2013 ജൂലൈ 23 നാണ് പാലക്കാട് ചന്ദ്രഗിരിയിലുള്ള സ്റ്റെന്‍സിലാസ് ചര്‍ച്ച് ബംഗ്ലാവില്‍വച്ച് കൊലപ്പെട്ടത്. സോഫിയായുടെ കുടുംബവുമായി പരിചയമുണ്ടായിരുന്ന ഫാദര്‍ ആരോഗ്യരാജ് എന്ന വൈദികന്‍ വീട്ടില്‍ ആരുമില്ലായിരുന്ന നേരത്ത് പെണ്‍കുട്ടിയെ ചന്ദ്രഗിരിയിലുള്ള പള്ളി ബംഗ്ലാവിലേക്ക് കൂട്ടി കൊണ്ടുപോവുകയും അവിടെ വച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതു ചെറുത്ത പെണ്‍കുട്ടിയെ ആരോഗ്യരാജ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്.

സോഫിയയുടെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് പൊലീസ് കേസ് അവസാനിപ്പിച്ചതാണെങ്കിലും സോഫിയയുടെ അമ്മ ശാന്തി റോസ്ലിന് അത് വിശ്വസിക്കാന്‍ സാധിച്ചില്ല. അവര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിനൊടുവില്‍ തന്റെ മകളുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും തെളിയിക്കാന്‍ കഴിഞ്ഞു. സോഫിയയുടെ ഘാതകന്‍ ഫാദര്‍ ആരോഗ്യരാജിനെ 2015 ഡിസംബറില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :