മകനുമായി വാക്കേറ്റം: വീടുവിട്ടിറങ്ങിയ അച്ഛൻ തൂങ്ങി മരിച്ചു, പിന്നാലെ ജീവനൊടുക്കി മകനും

അഭിറാം മനോഹർ| Last Modified ഞായര്‍, 19 ജൂണ്‍ 2022 (12:36 IST)
കൊച്ചി: അച്ഛനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുനമ്പം പള്ളിപ്പുറത്ത് എടക്കാട് വീട്ടിൽ ബാബു(60) സുഭാഷ്(34) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.

ബാബുവിൻ്റെ ഭാര്യ കിടപ്പ് രോഗിയാണ്. വീട്ടിൽ ഏറെക്കാലമായി അച്ഛനും മകനും തമ്മിൽ തർക്കത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും മദ്യപിച്ച ശേഷം വാക്കേറ്റമുണ്ടായതായി നാട്ടുകാർ പറയുന്നു. ഇതിനെ തുടർന്ന് വീടിന് പുറത്തേക്ക് പോയ ബാബു ചെയ്യുകയായിരുന്നു. ഇതിൽ മനംനൊന്ത സുഭാഷും പിറകെ ആത്മഹത്യ ചെയ്യുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :