ഒന്‍പത് വയസ്സുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടി; പിതാവ് അറസ്റ്റില്‍

കോടനാട് മീൻപാറയിൽ ഒന്‍പത് വയസ്സുകാരനെ പിതാവ് കൊലപ്പെടുത്തി.

പെരുമ്പാവൂർ| സജിത്ത്| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (13:47 IST)
കോടനാട് മീൻപാറയിൽ ഒന്‍പത് വയസ്സുകാരനെ പിതാവ് കൊലപ്പെടുത്തി. പെരുമ്പാവൂർ കോടനാട് സ്വദേശി ബാബുവാണ് മകനെ തലക്കടിച്ചുകൊന്ന് റബർ തോട്ടത്തിൽ കുഴിച്ചുമൂടിയത്. പിതാവ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കഴിഞ്ഞ നാല് ദിവസമായി ബാബുവിനേയും മകന്‍ വസുദേവിനേയും കാണാനില്ലെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മകനെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു ബാബു പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ കോടനാട് പൊലീസ് കേസെടുത്തു. ബാബു കുറ്റം സമ്മതിച്ചതായും വളരെയേറെ സാമ്പത്തിക പ്രശ്നങ്ങൾ ഇയാളെ അലട്ടിയിരുന്നതായും പൊലീസ് അറിയിച്ചു. മകനെ കുഴിച്ചിട്ടുവെന്ന് ബാബു പറഞ്ഞ സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് മൃതദേഹം കണ്ടെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :