കിണറ്റിൽ ചാടിയ പത്തൊമ്പതുകാരിയെ രക്ഷിക്കാൻ കൂടെച്ചാടിയ പിതാവും കുടുങ്ങി

എ കെ ജെ അയ്യർ| Last Modified ഞായര്‍, 26 നവം‌ബര്‍ 2023 (14:43 IST)
തിരുവനന്തപുരം: കുടുംബ പ്രശ്നത്തെ തുടർന്ന് വിഷമിച്ച പത്തൊമ്പതുകാരി കിണറ്റിൽ ചാടിയതിനെ തുടർന്ന് മകളെ രക്ഷിക്കാൻ പിതാവും കിണറ്റിൽ ചാടിയെങ്കിലും ഒടുവിൽ ഇരുവരെയും രക്ഷിക്കാൻ ഫയർഫോഴ്‌സ് എത്തേണ്ടിവന്നു. പ്രാവച്ചമ്പലം സ്വാതി കോൺവെന്റ് റോഡിലാണ് കഴിഞ്ഞ ദിവസം രാത്രി സംഭവം ഉണ്ടായത്.

മകൾ കിണറ്റിൽ ചാടിയ ഉടൻ തന്നെ രക്ഷിക്കാൻ പിതാവും കൂടെ ചാടിയെങ്കിലും പുറത്തുവരാൻ കഴിഞ്ഞില്ല. തുടർന്ന് ബന്ധുക്കൾ ഫയർഫോഴ്‌സ് സഹായം തേടിയതോടെ അവരെത്തി ഇരുവരെയും രക്ഷിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയപ്പോൾ കിണറ്റിൽ ഉണ്ടായിരുന്ന വെള്ളം കോരുന്ന തൊട്ടിയിൽ കെട്ടിയിരുന്ന കയറിൽ പിതാവും മകളും പിടിച്ചു നിൽക്കുന്നതാണ് കണ്ടത്.

ഇരുവർക്കും വലിയ പരിക്കൊന്നും ഇല്ലെങ്കിലും ഇവരെ നേമം സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരം ഫയർഫോഴ്‌സ് നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജിഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ രക്ഷിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :