കാസർകോട്|
സജിത്ത്|
Last Modified ചൊവ്വ, 26 ജൂലൈ 2016 (14:32 IST)
ഒന്‍പതു വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവായ ബളാൽ സ്വദേശിയ്ക്ക് പത്ത് വര്‍ഷം കഠിന തടവ്. കാസർകോട് അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി കെ സനിൽകുമാറാണ് ശിക്ഷ വിധിച്ചത്.
2015 ജൂണിലായിരുന്നു സംഭവം നടന്നത്. ഒൻപതു വയസുമാത്രം പ്രായമുള്ള തന്റെ മകളെ പ്രതി രണ്ടു തവണ പീഡിപ്പിച്ചതായാണ് കേസ്. സംഭവത്തിനു ശേഷം കുട്ടി സ്കൂളിൽ പോയിരുന്നില്ല. തുടർന്ന് സ്കൂൾ അധികൃതർ കുട്ടിയോട് കാര്യം തിരക്കിയതിനെ തുടര്‍ന്നാണ് ഈ സംഭവം പുറം ലോകമറിഞ്ഞത്.
തുടര്‍ന്ന് ജില്ലാ ശിശുസംരക്ഷണ സമിതി മുഖേനയാണ് പൊലീസിൽ പരാതി നൽകിയത്. അമ്പലത്തറ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ സുധീർ മേലത്താണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.