ഫസല്‍ വധക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ സിബിഐക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (20:47 IST)

ഫസല്‍ വധക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ സിബിഐക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. കേസന്വേഷണത്തില്‍ സിബിഐ ഗുരുതര വീഴ്ചവരുത്തിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കണക്കിലെടുത്താണ് കോടതിയുടെനടപടി. 
 
ഫസലിനെ കൊലപ്പെടുത്തിയത് ആർ എസ്‌ എസ് പ്രവര്‍ത്തകരാണെന്ന കുപ്പി സുബീഷിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച്‌ സിബിഐ അന്വേഷിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി
 
ഫസല്‍വധവുമായി ബന്ധപ്പെട്ട് ഒരു ആർ എസ് എസ് നേതാവുമായുള്ള സുബീഷിന്റെ സംഭാഷണത്തിന്റെ വീഡിയോദൃശ്യങ്ങളും സിബിഐക്കു കൈമാറിയിട്ടും ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയിൽ ചൂണ്ടിക്കാട്ടി.
 
ഫസല്‍ വധക്കേസ് സിബിഐയുടെ ഉന്നതതലസംഘം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് കോടതിയുടെ നടപടി. 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

താൻ ഇരകൾക്കോപ്പം; കന്യാസ്ത്രീക്ക് പിന്തുണയുമായി യാക്കോബായ നിരണം ഭദ്രാസനാധിപന്‍

ജലന്ധർ ബിഷപ്പിനെതിരായ ലൈംഗിക പരാതിയിൽ കന്യാസ്ത്രീകളെ പിന്തുണച്ച് യാകോബായ സഭയുടെ നിരണം ...

news

ത്രികോണ പ്രണയം, ഒടുവിൽ കൊലപാതകം ക്രൈം ത്രില്ലറുകളെപ്പോലും വെല്ലുന്ന കൊലപാതകത്തിന്റെ തിരക്കഥ ഇങ്ങനെ !

രണ്ട് പുരുഷന്മാരുമായി ഒരേസമയം പ്രണയം, ഒടുവിൽ ഒരു കാമുകനെ മറ്റൊരു കാമുകനുമായി ചേർന്നു ...

news

ആരോപണം വാസ്തവവിരുദ്ധം; കന്യാസ്ത്രീയെ തഴഞ്ഞ് മിഷണറീസ് ഓഫ് ജീസസ്

ജലന്ധർ ബിഷപ്പിനെതിരെ ലൈംഗിക പരാതി ഉന്നയിച്ച കന്യസ്ത്രീയെ തള്ളി മിഷണറീസ് ഓഫ് ജീസസ് ...

news

ഒപ്പം മരിക്കാം എന്ന് വാഗ്ദാനം, ഒൻപതു പേരെ കൊലപ്പെടുത്തി വെട്ടിനുറിക്കി കൂളറിൽ സൂക്ഷിച്ചു; ട്വീറ്റർ കൊലയാളി പിടിയിൽ

ഒൻപതു പേരെ കൊലപ്പെടുത്തി വെട്ടിനുറുക്കി സൂക്ഷിച്ച ജപ്പാനിലെ ‘ട്വീറ്റർ കൊലയാളി‘ പിടിയിൽ. ...

Widgets Magazine