ബത്തേരി|
Last Updated:
ബുധന്‍, 11 ഫെബ്രുവരി 2015 (18:02 IST)
വയനാട്ടിലെ മുത്തങ്ങ റേഞ്ചിലെ നൂല്‍പ്പുഴ സെക്ഷനില്‍ കര്‍ഷകനെ
കടുവ കൊന്നു തിന്നു. നൂല്‍പ്പുഴ മുക്കുത്തിക്കുന്ന് സുന്ദരത്ത് ഭാസ്‌കരനാണ്(56) കൊല്ലപ്പെട്ടത്. ഭാസ്കരന്റെ മൃതദേഹം
വനത്തില്‍ നിന്നും കണ്ടെടുത്തു.
ശരീരഭാഗങ്ങള്‍ വനത്തിന്റെ പലയിടങ്ങളില്‍ ചിതറി കിടക്കുകയായിരുന്നു. ശരീരാവശിഷ്‌ടങ്ങള്‍ കണ്ട ഭാഗത്ത് കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ കടുവയുടേതാണെന്നും കടുവയാകാം ഭാസ്‌ക്കരനെ കൊന്നതെന്നുമാണ്
വനപാലകര്‍ അറിയിച്ചത്. പോസ്‌റ്റ്മോര്‍ട്ടം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ വനത്തിനോടു ചേര്‍ന്നുള്ള ഗ്രാമത്തിലെ വീട്ടില്‍ നിന്നിറങ്ങിയ ഭാസ്കരന്‍ പിറ്റേന്നു രാവിലെയായിട്ടും തിരിച്ചെത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെത്തുടര്‍ന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റോയി പി. തോമസ്, മുത്തങ്ങ റെയ്‌ഞ്ച് ഓഫീസര്‍ ഇംത്യാസ്, ബത്തേരി തഹസില്‍ദാര്‍ എന്‍ കെ ഏബ്രഹാം എന്നിവരും സ്‌ഥലത്തെത്തി. കൊല്ലപ്പെട്ട ഭാസ്‌ക്കരന്റെ കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താമെന്ന് തഹസില്‍ദാര്‍ ഉറപ്പു നല്‍കി. വനാതിര്‍ത്തിയില്‍ വൈദ്യുതി കമ്പിവേലി നിര്‍മാണം, കടുവയെ പിടിക്കാന്‍ കൂട് സ്‌ഥാപിക്കും, കടുവയുടെ സഞ്ചാരപാത അറിയാന്‍ കാമറ സ്‌ഥാപിക്കല്‍ എന്നീ ആവശ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.