സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 13 ഡിസംബര്‍ 2024 (17:49 IST)
പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മറ്റ് പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ മൂന്നാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ വെബ്സൈറ്റില്‍ നിന്നും പ്രിന്റെടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ ഹാജരാക്കി ഡിസംബര്‍ 16 നകം ഫീസ് അടയ്ക്കണം. ഓണ്‍ലൈനായും ഫീസ് അടയ്ക്കാം.
എല്‍ബിഎസ്സ് അലോട്ട്മെന്റുകള്‍ വഴി അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ച എല്ലാ അപേക്ഷകരും ഡിസംബര്‍ 17 നകം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് കോളേജുകളില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടണം. കോളേജ് പ്രവേശനം നേടാത്തവര്‍ക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2560362, 363, 364.