അഭിറാം മനോഹർ|
Last Modified ബുധന്, 15 ഫെബ്രുവരി 2023 (15:27 IST)
ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ 3 പേരെ വീടിനുള്ളിൽ
ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനൻ(62) ഭാര്യ മിനി(53) മകൻ ആദർശ്(18) എന്നിവരെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി ഇവരെ അന്വേഷിച്ചെത്തിയ ആൾ കോളിംഗ് ബെൽ അടിച്ചിട്ടും വാതിൽ തുറക്കാതെയിരുന്നതോടെ വീടിന് സമീപം താമസിക്കുന്ന ബന്ധുക്കൾ പിൻവശത്തെ വാതിൽ വഴി അകത്ത് കയറി നോക്കിയപ്പോഴാണ് കിടപ്പുമുറികളിലെ ഫാനുകളിൽ ഇവരെ തൂങ്ങിമരിച നിലയിൽ കണ്ടെത്തിയത്.
മോഹനൻ വീടിനോട് ചേർന്ന് പലചരക്ക് കട നടത്തിവരികയായിരുന്നു. ആദർശ് പ്ലസ് ടു വിദ്യാർഥിയാണ്. ദമ്പതികളുടെ മകളായ മിഷ ഭർത്താവിനൊപ്പം വിദേശത്താണ്.