പേരും വയസ്സും മാറ്റി മാട്രിമോണിയൽ സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി; യുവാവിൽ നിന്ന് 15 ലക്ഷം തട്ടിയ മിലിട്ടറി ക്യാംപിലെ സ്റ്റാഫ് നഴ്സ് അറസ്റ്റിൽ

തിരുവനന്തപുരം തിരുമല സ്വദേശി സ്മിതയെ ആണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്.

Last Modified തിങ്കള്‍, 29 ജൂലൈ 2019 (10:13 IST)
മാട്രിമോണി സൈറ്റില്‍ വ്യാജപ്രൊഫലുണ്ടാക്കി യുവാവില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പാങ്ങോട് മിലിട്ടറി ക്യാംപിലെ സ്റ്റാഫ് നഴ്‌സ് അറസ്റ്റിൽ. തിരുവനന്തപുരം തിരുമല സ്വദേശി സ്മിതയെ ആണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്. 2016 ലാണ് കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവാവ് മാട്രിമോണി സൈറ്റിലൂടെ സ്മിതയെ പരിചയപ്പെട്ടത്.

44 വയസ്സുള്ള തന്റെ പേരും വയസും വിലാസവും ജോലിയുമടക്കം തെറ്റായ വിവരങ്ങളാണ് യുവാവിന് കൈമാറിയിരുന്നത്. പരസ്പരം മൊബൈല്‍ നമ്പറുകള്‍ കൈമാറിയ ഇവര്‍ ഫോണിലൂടെ കൂടുതല്‍ പരിചയപ്പെട്ടു. വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേല്‍ പല തവണയായി സ്മിത 15 ലക്ഷം രൂപ യുവാവില്‍ നിന്നും വാങ്ങിയെടുത്തു. വിവാഹം നീണ്ടുപോകുകയും വീണ്ടും പണമാവശ്യപ്പെട്ട് സമീപിക്കുകയും ചെയ്തതോടെ സംശയം തോന്നിയ യുവാവ് കഴിഞ്ഞ ദിവസമാണ് പോലിസില്‍ പരാതി നല്‍കിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :