അഭിറാം മനോഹർ|
Last Modified ശനി, 1 ജൂലൈ 2023 (15:19 IST)
ചാലക്കുടിയിലെ ബ്യൂടിപാര്‍ലര്‍ ഉടമയായ ഷീലാ സണ്ണിയെ എല്‍ എസ് ഡി സ്റ്റാമ്പ് കേസില്‍ കുടുക്കി 72 ദിവസം ജയിലിലിട്ട സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. സംഭവത്തില്‍ എക്സൈസ് വിജിലന്‍സ് കമ്മീഷന് നടത്തിയ അന്വേഷത്തത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റിയതായി മന്ത്രി പറഞ്ഞു.
സംഭവത്തെ ഗൗരവകരമായാണ് സര്‍ക്കാര്‍ കാണൂന്നത്. എക്സൈസ് വിജിലന്‍സ് ഇത് സംബന്ധിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലം മാറ്റിയത്. വിഷയത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ ഉണ്ടാകില്ല. മന്ത്രി പറഞ്ഞു. മയക്കുമരുന്നിനെതിരെ ശക്തമായ നടപടികളാണ് എക്സൈസ് വകുപ്പ് നടത്തുന്നത്. എന്നാല്‍ അതിനെ സ്വാര്‍ഥതാത്പര്യത്തിന് ആരെങ്കിലും ദുരുപയോഗം ചെയ്താല്‍ അവര്‍ക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.