എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 23 മെയ് 2022 (14:16 IST)
മാരാരിക്കുളം: സ്വന്തം വീട്ടിൽ അലോപ്പതി ചികിത്സ നടത്തിവന്ന 59 കാരിയായ വ്യാജ ഡോക്ടർ അറസ്റ്റിലായി. കഞ്ഞിക്കുഴി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വനസ്വർഗ്ഗം സ്വദേശി മറിയാമ്മ ആണ് മാരാരിക്കുളം പോലീസിന്റെ പിടിയിലായത്.
ഏറെനാളായി ഇവർ വീട്ടിൽ അലോപ്പതി ചികിത്സ നടത്തി വരികയായിരുന്നു. കോവിഡ് രൂക്ഷമായതോടെ ഇവർ വീട് ക്ലിനിക്കാക്കിമാറ്റുകയും ചെയ്തു. ദിവസവും കുറഞ്ഞത് നൂറോളം നാട്ടുകാർ ചികിത്സയ്ക്കുമെത്തി. വൈകുന്നേരം ഒരു ജൂനിയർ ഡോക്ടറും ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നു.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരം അനുസരിച്ചു പോലീസ് എത്തി ചോദ്യം ചെയ്തപ്പോൾ താൻ മിലിട്ടറി നഴ്സാണെന്നാണ് അവകാശപ്പെട്ടത്. ഇതിന്റെ സർട്ടിഫിക്കറ്റ് ചോദിച്ചപ്പോൾ മലപ്പുറത്തെ കൊണ്ടോട്ടിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തവേ ഇവ നഷ്ടപ്പെട്ടതായും പറഞ്ഞു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.