ഫൈസൽ ഫരിദ് മലയാള സിനിമകൾക്ക് പണം മുടക്കിയെന്ന് സൂചന, അന്വേഷണം സിനിമ മേഖലയിലേയ്ക്കും

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 21 ജൂലൈ 2020 (08:10 IST)
കൊച്ചി: നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ ദുബായിൽ അറസ്റ്റിലായ മൂന്നാം പ്രതി ഫൈസൽ ഫരീദ് മലയാള സിനിമകൾക്ക് പണം മുടക്കിയതായി സൂചന. നാലു മലയാള സിനിമകൾക്ക് ഫൈസൽ പണം മുടക്കിയതായാണ് വിവരം. മലയാളത്തിലെ ഒരു മുതിർന്ന സംവിധായകന്റെയും, ഒരു പുതുതലമുറ സംവിധായകന്റെയും സിനിമകൾ ഇക്കൂട്ടത്തിൽ ഉണ്ട്. ഇക്കാര്യത്തിൽ സിനിമ മേഖലയിൽനിന്നും എൻഐഎ വുവരങ്ങൾ തേടുകയാണ്.

സിനിമകൾക്ക് വേണ്ടി പണം മുടക്കിയെങ്കിലും സിനിമ നിർമ്മാണത്തിന്റെ ഒരു ഘട്ടത്തിലും ഫൈസൽ ഇടപെട്ടിരുന്നില്ല. ഒരു സുഹൃത്ത് വഴിയാണ് ഫൈസൽ പണം എത്തിച്ചത്. ഇതിന്റെ ബിസിനസ് സംബന്ധമായ കാര്യങ്ങളും, നൽകേണ്ട ലാഭവിഹിതവുമെല്ലാം സാംസാരിച്ച് ഉറപ്പിച്ചതും ഈ സുഹൃത്തായിരുന്നു. ഫൈസൽ ഫരീദ് തന്ത്രശാലിയായ കുറ്റവാളിയാണ് എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.

അതിനാൽ ഫൈസല് ഫരീദിനെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എൻഎഎ സംഘം. ദുബായ് പൊലീസിന്റെ പ്രാഥമിക ചോദ്യംചെയ്യൽ പൂർത്തിയായി. യുഎഇയിൽനിന്നും നാട്ടിലേയ്ക്ക് പ്രവാസികളെ എത്തിയ്ക്കുന്ന വന്ദേഭാരത് വിമാനത്തിൽ ഫരീദിനെ കൊച്ചിയിലെത്തിയ്ക്കാനാണ് എൻഐഎ‌ ശ്രമിയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :