അഭിറാം മനോഹർ|
Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (15:49 IST)
സംസ്ഥാനത്ത് ടാറ്റൂ സെന്ററുകൾ കേന്ദ്രീകരിച്ച് എക്‌സൈസിന്റെ വ്യാപക പരിശോധന. ടാറ്റു കുത്തുമ്പോൾ ലഹരിമരുന്ന് നൽകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസം തിരൂരിലെ ഒരു സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് പിടിച്ചിരുന്നു.
കൊച്ചിയിലെ ടാറ്റൂ സെന്ററിനെതിരെ ഉയർന്ന ലൈംഗീകാതിക്രമ പരാതികളെ തുടർന്നാണ് ടാറ്റൂ സെന്ററുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയത്. ടാറ്റൂ സെന്ററുകളിൽ ലഹരിമരുന്ന് നൽകുന്നതായാണ് ആക്ഷേപം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന. വിനോദസഞ്ചാര കേന്ദ്രങ്ങളോട് ചേർന്ന സ്ഥാപനങ്ങളിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് എക്‌സൈസിന്റെ അനുമാനം.