കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും, എല്‍ഡിഎഫിന് പൂജ്യം! വിവിധ എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പറയുന്നത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 1 ജൂണ്‍ 2024 (19:22 IST)
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. എബിപി സര്‍വേ പ്രകാരം എന്‍ഡിഎ സഖ്യം കേരളത്തില്‍ രണ്ടു സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്.
ടൈംസ് നൗ ഇടിജിയുടെ എക്സിറ്റ് പോള്‍ പറയുന്നത് തൃശ്ശൂരില്‍ സുരേഷ്ഗോപി ജയിക്കുമെന്നാണ്. എബിപിയുടെ സര്‍വേപ്രകാരം ഇന്ത്യ സഖ്യത്തിന് 19സീറ്റുവരെ നേടാന്‍ സാധിക്കുമെന്നാണ് കാണുന്നത്. കൂടാതെ എല്‍ഡിഎഫ് പൂജ്യം സീറ്റിലേക്ക് പോകാനും സാധ്യതയുണ്ടെന്ന് പറയുന്നു.

എന്നാല്‍ ടൈംസ് നൗ ഇടിജി പുറത്തുവിട്ട് എക്സിറ്റ് പോള്‍ അനുസരിച്ച് കോണ്‍ഗ്രസിന് 15 സീറ്റും എല്‍ഡിഎഫിന് 4 സീറ്റും കിട്ടുമെന്നാണ് കാണുന്നത്. കേരളത്തില്‍ യുഡിഎഫിനാണ് മേല്‍ക്കോയ്മയെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പറയുന്നത്. ഇന്ത്യാ ടിവി സിഎന്‍എക്‌സ് സര്‍വേ പറയുന്നത് യുഡിഎഫിന് മൂന്നുമുതല്‍ അഞ്ച് സീറ്റുവരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :