അസിന്റെ അപ്പാര്‍ട്ട്മെന്റ് ജപ്തി ചെയ്യാന്‍ ഉത്തരവ്

കൊച്ചി| Last Modified വ്യാഴം, 1 ജനുവരി 2015 (16:04 IST)
പ്രമുഖ നടി അസിന്റെ അപ്പാര്‍ട്ട്മെന്റ് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ് . കൊച്ചി മറൈന്‍ ഡ്രൈവിലെ അപ്പാര്‍ട്ട്മെന്റ് ജപ്തി ചെയ്യാനാണ് ഉത്തരവ്.

ഒരു പ്രമുഖ ഇന്റീരിയര്‍ ഡിസൈനിംഗ് കന്പനിയുടെ ഹര്‍ജിയിലാണ് കോടതി നടപടി. അപ്പാര്‍ട്ട്മെന്റിലെ ഇന്റീരിയര്‍ ഡിസൈനിംഗ് ജോലികള്‍ ചെയ്ത ഇനത്തില്‍ ലഭിക്കാനുള്ള പത്ത് ലക്ഷം രൂപ നല്‍കിയിട്ടില്ല എന്ന് കാണിച്ചാണ് കമ്പനി പരാതി നല്‍കിയത്. രവിപുരത്തെ സോബിത്ത് എന്രര്‍പ്രൈസസ് ഉടമ ജയലക്ഷ്മി നായിക്കാണ് ഹര്‍ജിക്കാരി.

കേസില്‍ സെക്യൂരിറ്റി നിക്ഷേപമായി ഈ മാസം 14ന് മുമ്പ് 10 ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കാനും ഉത്തരവില്‍ നിര്‍ദേശിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :