എ കെ ജെ അയ്യര്‍|
Last Updated:
വ്യാഴം, 3 സെപ്റ്റംബര്‍ 2020 (17:32 IST)
തൊഴുത്തില്‍ സൂക്ഷിച്ചിരുന്ന വൈക്കോലിന് തീപിടിച്ചു വീട്ടമ്മ വെന്തുമരിച്ചു. എടപ്പാള്‍ ഹയര്‍ സെക്കണ്ടറി സ്കൂളിനടുത്ത് ഉദിനിക്കര കായലും പലത് പ്രഭാകരന് എന്നയാളുടെ ഭാര്യ അരുന്ധതി എന്ന അമ്പത്തഞ്ചുകാരിയാണ് വെന്തുമരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയായിരുന്നു വീടിനു സമീപത്തെ തൊഴുത്തില്‍ സൂക്ഷിച്ചിരുന്ന വൈക്കോലിന് തീപിടിച്ചത്. നാട്ടുകാരും പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സും ചേര്‍ന്ന് തീകെടുത്തിയപ്പോഴാണ് വീട്ടമ്മയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.