ടിപിആര്‍ 35 കടന്ന് എറണാകുളം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 18 ജനുവരി 2022 (07:45 IST)
ടിപിആര്‍ 35 കടന്നതോടെ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കഴിഞ്ഞ ദിവസം എറണാകുളത്ത് മാത്രം 4,100 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഷോപ്പിങ് മാളുകളിലെ പ്രവേശനത്തിന് നിയന്ത്രണമുണ്ട്. കൂടാതെ ആരാധനാലയങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അവലോകനയോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലാണ് അവലോകനയോഗം ചേര്‍ന്നത്. ഒമിക്രോണ്‍ നിസാരമെന്ന തരത്തിലാണ് ആളുകള്‍ പെരുമാറുന്നത്. ജില്ലയില്‍ 117 രോഗികളാണ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :