യുവതിക്ക് നേരെ ലൈംഗികാതിക്രമം : 61 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Updated: ശനി, 9 മാര്‍ച്ച് 2024 (19:06 IST)
എറണാകുളം : സ്വകാര്യ ബസിലെ യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അറുപത്തൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി എം.എ സജീവൻ റോഡിൽ താമസിക്കുന്ന ഇടക്കൊച്ചി ചുളിക്കാട്ട് വീട്ടിൽ ജോൺസൺ ഡ്യൂറോ ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്നേകാലോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തോപ്പുംപടിയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലായിരുന്നു പ്രശനം ഉണ്ടായത്.

ബസ് നേവൽ ബേസിൽ എത്തിയപ്പോഴായിരുന്നു യുവതിക്കൊപ്പം സീറ്റിൽ ഇരുന്ന പ്രതി യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :