ക്ഷേത്ര മേൽശാന്തി തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 5 മാര്‍ച്ച് 2024 (14:51 IST)
എറണാകുളം: ആലുവയിൽ ക്ഷേത്ര മേൽശാന്തിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ചെങ്ങമനാട് സ്രാമ്പിക്കൽ ഭദ്രകാളി ക്ഷേത്ര മേൽശാന്തി സാബുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പന്ത്രണ്ട് പവനോളം വരുന്ന ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ടു മേൽശാന്തിയോട് ക്ഷേത്ര അധികാരികൾ വിശദീകരണം തേടിയിരുന്നു. അതിനു ശേഷമാണ് മേൽശാന്തിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ക്ഷേത്രത്തിനടുത്തുള്ള വിശ്രമ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ മേൽശാന്തിയുടെ മരണവും തിരുവാഭരണം നഷ്ടപ്പെട്ട സംഭവവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും മറ്റുമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :