ആലുവ കേസിലെ പ്രതി ആസ്ഫാക് ആലത്തിന്റെ ശിക്ഷ ഇന്ന് എറണാകുളം പോക്‌സോ കോടതി വിധിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 14 നവം‌ബര്‍ 2023 (09:14 IST)
ആലുവ കേസിലെ പ്രതി ബീഹാര്‍ സ്വദേശി ആസ്ഫാക് ആലത്തിന്റെ ശിക്ഷ ഇന്ന് എറണാകുളം പോക്‌സോ കോടതി വിധിക്കും. ഇയാള്‍ കുറ്റക്കാരനാണെന്ന് 13 വകുപ്പുകളില്‍ ആണ് കണ്ടെത്തിയത്. ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പ്രഖ്യാപിക്കുന്നത്.

ശിശുദിനത്തിലും പോക്‌സോ നിയമങ്ങള്‍ രാജ്യത്ത് നിലവില്‍ വന്ന ദിവസത്തിലുമാണെന്ന പ്രത്യേകതയും ഇന്നുണ്ട്. 13 വകുപ്പുകളിലും പ്രതിക്ക് ശിക്ഷ വിധിക്കും. പ്രതിക്ക് മനസ്സാക്ഷി ഇല്ലെന്നും വധശിക്ഷയ്ക്ക് അര്‍ഹനാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ പ്രതിക്ക് 28 വയസ്സ് ആണെന്നും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുക്കണമെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമാണ് പ്രതിഭാഗത്തിന്റെ ആവശ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :