കൊച്ചിയില്‍ ജ്യോത്സ്യനെ മയക്കി കിടത്തിയ ശേഷം 12.5 പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന യുവതി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 4 ഒക്‌ടോബര്‍ 2023 (18:55 IST)
കൊച്ചിയില്‍ ജ്യോത്സ്യനെ മയക്കി കിടത്തിയ ശേഷം 12.5 പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന യുവതി പിടിയില്‍. തൃശൂര്‍ മണ്ണുത്തി സ്വദേശി അന്‍സിയാണ് പിടിയിലായത്. കഴിഞ്ഞമാസം 26നായിരുന്നു സംഭവം. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട ജ്യോത്സ്യനെ പ്രശ്നം വച്ച് നോക്കണമെന്ന് പറഞ്ഞ് പറഞ്ഞ് ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

മുറിക്കുളളില്‍ വച്ച് യുവതി ജ്യോത്സ്യന് പായസം നല്‍കിയെങ്കിലും കഴിച്ചില്ല. പിന്നീട് ശീതളപാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി. ഇതോടെ മയക്കത്തിലായ ജ്യോത്സ്യന്റെ ആഭരണങ്ങളും പണവുമായി മുങ്ങുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :