നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 28 ഓഗസ്റ്റ് 2023 (12:34 IST)
നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു. രാവിലെ 10.40 ന് ബംഗളരുവിലേക്ക് പറന്നുയരാനൊരുങ്ങിയ ഇന്‍ഡിഗോ വിമാനമാണ് തിരിച്ചുവിളിച്ചത്.

വിമാനത്തില്‍ ബോംബ് വെച്ചതായി വിമാനത്താവളത്തില്‍ അഞ്ജാത സന്ദേശം ലഭിക്കുകയായിരുന്നു. ഭീഷണിയുടെ സാഹചര്യത്തില്‍ യാത്രക്കാരെയും ലഗേജും പൂര്‍ണമായി ഇറക്കി വിമാനത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :