ഹരിപ്പാട് പാലീസ് ജീപ്പിടിച്ച് സ്‌കൂട്ടര്‍ യാത്രികനും മത്സ്യത്തൊഴിലാളിയുമായ യുവാവ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 2 മാര്‍ച്ച് 2023 (08:41 IST)
പോലീസ് ജീപ്പിടിച്ച് സ്‌കൂട്ടര്‍ യാത്രികനും മത്സ്യത്തൊഴിലാളിയുമായ യുവാവ് മരിച്ചു. തോട്ടപ്പള്ളി സ്വദേശി മഞ്ചേഷ് ആണ് മരിച്ചത്. 36 വയസ്സ് ആയിരുന്നു. മഞ്ചേഷിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേശീയപാതയില്‍ കന്നുകാലി പാലം അട്ടുമുക്കിന് സമീപമാണ് അപകടം ഉണ്ടായത്. രാത്രി 10:40 ആണ് സംഭവം.

ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറും പോലീസ് ജീപ്പും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ പോലീസ് ജീപ്പില്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മഞ്ചേഷിനെ രക്ഷിക്കാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :