ചേരാനല്ലൂരില്‍ കടയിലെത്തിയ 13കാരിയെ ബേക്കറി ഉടമ കയറിപ്പിടിച്ചു; ബേക്കറി കത്തിച്ച് കുട്ടിയുടെ പിതാവ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2022 (09:41 IST)
കടയിലെത്തിയ 13 വയസ്സുകാരിയെ ബേക്കറി ഉടമ കയറിപ്പിടിച്ചു. പിന്നാലെ ബേക്കറി കത്തിച്ച് കുട്ടിയുടെ പിതാവ്. ചേരാനല്ലൂരിലാണ് സംഭവം. ചൊവ്വാഴ്ച ബേക്കറിയില്‍ സാധനം വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയെ 57 കാരനായ ബാബുരാജ് കയറി പിടിക്കുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടി വിവരം വീട്ടില്‍ പറഞ്ഞു.

പിന്നാലെ രാത്രി പെണ്‍കുട്ടിയുടെ പിതാവ് പെട്രോള്‍ ഒഴിച്ച് ബേക്കറി കത്തിക്കുകയായിരുന്നു. സംഭവത്തില്‍ വിഷ്ണുപുരം സ്വദേശിയായ ബാബുരാജിനെയും പെണ്‍കുട്ടിയുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :