ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവേശനം നിഷേധിച്ച സംഭവം; വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലില്‍ പരിഹാരം

ശ്രീനു എസ്| Last Modified ചൊവ്വ, 8 ജൂണ്‍ 2021 (08:56 IST)
ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലില്‍ പരിഹാരം. ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവേശനം നിഷേധിച്ച എറണാകുളം തൃക്കാക്കര വെണ്ണലയില്‍ പ്രവര്‍ത്തിക്കുന്ന മേരി മാതാ സി ബി എസ് ഇ പബ്ലിക് സ്‌കൂളിനെക്കുറിച്ച് വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വ്യാപകമായി പരാതി ഉയര്‍ന്നത്. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ട പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിഷയത്തില്‍ നേരിട്ട് ഇടപെടുകയായിരുന്നു. വിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐ എ എസിനോട് നിര്‍ദ്ദേശിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നേരിട്ട് സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തി എന്നതിന്റെ പേരില്‍ ആര്‍ക്കും പഠനം നിഷേധിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം സ്‌കൂള്‍ പ്രിന്‍സിപ്പാളിന് നല്‍കി. ശക്തമായ ഇടപെടലിനെ തുടര്‍ന്ന് പരാതിക്കാരെ അടക്കം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുപ്പിക്കാന്‍ വേണ്ട നടപടി എടുത്തിട്ടുണ്ടെന്ന്
സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ ഉപഡയറക്ടറെ അറിയിച്ചു.പിന്നാലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് ലിങ്ക് നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

ശവകുടീരത്തില്‍ ഫ്രാന്‍സിസ് എന്ന് മാത്രം മതി, അലങ്കാരങ്ങള്‍ ...

ശവകുടീരത്തില്‍ ഫ്രാന്‍സിസ് എന്ന് മാത്രം മതി, അലങ്കാരങ്ങള്‍ ഒന്നും വേണ്ട; മാര്‍പാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാന്‍
അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്‍മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്ന് മാര്‍പാപ്പ ...

ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷനിലെ ജീവനക്കാര്‍ക്കെതിരെ ...

ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷനിലെ ജീവനക്കാര്‍ക്കെതിരെ പോക്‌സോ കേസ്
കോയമ്പത്തൂര്‍ ഇഷാ യോഗ ഹോം സ്‌കൂളിലെ നാല് ജീവനക്കാര്‍ക്കും മുന്‍ ...

PV Anvar: അന്‍വറിനോടു ഒറ്റയ്ക്കു വരാന്‍ കോണ്‍ഗ്രസ്; തടസം ...

PV Anvar: അന്‍വറിനോടു ഒറ്റയ്ക്കു വരാന്‍ കോണ്‍ഗ്രസ്; തടസം 'തൃണമൂല്‍'
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അന്‍വറിന്റെ പിന്തുണ വേണമെന്ന് കോണ്‍ഗ്രസ് പറയുമ്പോഴും ...

'ദൈവ കരങ്ങളാല്‍ ചെകുത്താന്‍ പരാജയപ്പെട്ടു'; മാര്‍പാപ്പയുടെ ...

'ദൈവ കരങ്ങളാല്‍ ചെകുത്താന്‍ പരാജയപ്പെട്ടു'; മാര്‍പാപ്പയുടെ മരണത്തിനു പിന്നാലെ റിപ്പബ്ലിക്കന്‍ പ്രതിനിധി
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടുകള്‍ക്കെതിരെ പലപ്പോഴും രംഗത്തുവന്നിട്ടുള്ള വ്യക്തിയാണ് ...

Pope Francis Death Reason: പക്ഷാഘാതത്തെ തുടര്‍ന്ന് ...

Pope Francis Death Reason: പക്ഷാഘാതത്തെ തുടര്‍ന്ന് കോമയിലായി, ഒപ്പം ഹൃദയസ്തംഭനം; മാര്‍പാപ്പയുടെ മരണകാരണം പുറത്തുവിട്ട് വത്തിക്കാന്‍
Pope Francis Death: പക്ഷാഘാതത്തെ തുടര്‍ന്ന് മാര്‍പാപ്പ കോമയിലായി