മന്ത്രി ഇ പി ജയരാജനെതിരെ ത്വരിത പരിശോധന; ത്വരിത പരിശോധനക്ക് ഉത്തരവിട്ട് വിജിലൻസ് ഡയറക്ടർ

ഇ പി ജയരാജൻ മന്ത്രിസഭക്ക് പുറത്തേക്ക്; ജയരാജനെതിരെ ത്വരിത പരിശോധനക്ക് ഉത്തരവിട്ട് വിജിലൻസ് ഡയറക്ടർ

തിരുവനന്തപുരം| aparna shaji| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2016 (15:55 IST)
ബന്ധു നിയമന വിവാദത്തിൽ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ വിജിലൻസ് ത്വരിത പരിശോധനക്ക് ഉത്തരവ്. വിജിലൻസ് ഡയറക്ടറാണ് ത്വരിത പരിശോധനക്ക് ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റി‌ഗേഷൻ യൂണിറ്റ് രണ്ടിനാണ് കേസ് അന്വേഷിക്കാനുള്ള ചുമതല.

അതേസമയം, രാജി വെക്കാൻ താൻ തയ്യാറാണെന്ന് മന്ത്രി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ ഉണ്ട്. നിയമന കാര്യത്തിൽ തനിക്ക് വീഴ്ച പറ്റിയെന്ന് ജയരാജൻ സമ്മതിച്ചതായാണ് റിപ്പോർട്ട്. പാര്‍ട്ടി ആവശ്യപ്പെടുന്നതിന് മുമ്പേ രാജിക്ക് തയ്യാറാണെന്നും പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിക്കൂട്ടിലാക്കാനില്ലെന്നും ജയരാജന്‍ കോടിയേരിയെ അറിയച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതിനേത്തുടര്‍ന്ന് ഇപി ജയരാജൻ രാജിക്കത്തു നൽകിയതായി റിപ്പോര്‍ട്ട് ലഭിക്കുന്നുണ്ട്. സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്‌ടമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതെന്നാണ് അറിയുന്നത്. ജയരാജന്‍ രാജിക്കത്ത് നല്‍കിയെങ്കിലും രാജി വിവരം മുഖ്യമന്ത്രി എപ്പോള്‍ പുറത്തുവിടുമെന്ന് വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി തന്നെ വാര്‍ത്ത പുറത്തു വിടുമെന്നാണ് റിപ്പോര്‍ട്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :