സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിക്കും; ബന്ധുനിയമനത്തില്‍ ജയരാജനെതിരെ കോടിയേരി

ജയരാജനെതിരെ കോടിയേരി; ബന്ധുനിയമനത്തില്‍ ഇപി ഒറ്റപ്പെടുന്നു

   ep jayarajan , CPM , kodiyeri balakrishnan , pinarayi vijayan , ഇപി ജയരാജന്‍ , പികെ ശ്രീമതി , കോടിയേരി ബാലകൃഷ്ണൻ , കെഎസ്ഐഇ , സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം| jibin| Last Modified ശനി, 8 ഒക്‌ടോബര്‍ 2016 (15:04 IST)
പികെ ശ്രീമതി എംപിയുടെ മകനും വ്യവസായ മന്ത്രി ഇപി ജയരാജന്റെ ബന്ധുവുമായ പികെ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (കെഎസ്ഐഇ) എംഡി ആയി നിയമിക്കാന്‍ ജയരാജന്‍ ഇടപെടല്‍ നടത്തിയ വിഷയം വിവാദമായതോടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇടപെടുന്നു.

എല്ലാ വിവാദ നിയമനങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഈ മാസം 14ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി തെറ്റുതിരുത്താൻ നടപടി സ്വീകരിക്കും. മന്ത്രിമാരുടെ മക്കളെ നിയമിക്കുന്നതും ബന്ധുക്കളെ നിയമിക്കുന്നതും രണ്ടാണ്. മക്കളെ നിയമിച്ചാൽ അത് സ്വജനപക്ഷപാതമെന്നു പറയാം. പൊതുമേഖല സ്ഥാനപങ്ങളിലെ നിയമനങ്ങളിൽ പാർട്ടി ഇടപെടാറില്ല. അതാതു വകുപ്പുകളാണ് അത് ചെയ്യാറുള്ളതെന്നും കോടിയേരി വ്യക്തമാക്കി.

സുധീര്‍ നമ്പ്യാരെ നിശ്ചയിച്ച തീരുമാനം വിവാദമായതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഇതുകൂടാതെ ഇപി ജയരാജന്റെ സഹോദരീഭര്‍ത്താവിന്റെ സഹോദരപുത്രനും സഹോദരിയുടെ മകനുമാണ് വ്യവസായ വകുപ്പില്‍ ജോലി നല്‍കിയത്. ഇവരെ കൊച്ചിയിലെയും കോഴിക്കോട്ടെയും സ്ഥാപനങ്ങളിലാണ് നിയമിച്ചിരിക്കുന്നത്.

ഇപി ജയരാജന്‍റെ സഹോദരന്‍ ഇപി ഭാര്‍ഗവന്റെ മകന്‍ നിഷാന്തിന്‍റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ കണ്ണപുരത്തെ ക്ലേ ആന്‍ഡ് സിറാമിക്സില്‍ ജനറല്‍ മാനേജരായും നിയമിച്ചിരുന്നു. ഇതാണ് വിവാദങ്ങൾക്ക് അടിസ്ഥാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :