ഇപി ജയരാജന്‍ എംഎല്‍എയ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം:| Last Modified ചൊവ്വ, 24 മാര്‍ച്ച് 2015 (14:47 IST)
ഇ പി ജയരാജന്‍ എംഎല്‍എയ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. ബെന്നി ബെഹനാന്‍ എം എല്‍ എയാണ് ഇ പി ജയരാജനെതിരെ പരാതി നല്‍കിയത്.

സ്പീക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. സസ്‌പെന്‍ഷനിലായ ശേഷവും ഇപി ജയരാജന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സ്പീക്കറെ അവഹേളിക്കുന്നതാണെന്നും.

നിയമസഭയേയും സ്പീക്കര്‍ പദവിയേയും ഇപി ജയരാജന്‍ അവഹേളിച്ചുവെന്നും നോട്ടീസില്‍ പറയുന്നു. നേരത്തെ ഒരു പൊതുപരിപാടിയില്‍ വച്ച് കോണ്‍ഗ്രസ് ഓഫീസില്‍ ചായ കൊടുത്തിരുന്ന ആളാണ് സ്പീക്കറെന്ന് ഇപി ജയരാജന്‍ പറഞ്ഞിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :