തുമ്പി എബ്രഹാം|
Last Modified ചൊവ്വ, 15 ഒക്‌ടോബര്‍ 2019 (10:06 IST)
ഭർതൃവീട്ടിലെ സാധനങ്ങളുമായി ഒളിച്ചോടിയ വീട്ടമ്മയും വിവാഹിതനായ കാമുകനും റിമാൻഡിൽ. കണ്ണൂക്കരയിലെ പിലാക്കണ്ടി ഷീബ,
കാമുകൻ കോടിയേരി മാങ്ങോട്ട് താഴക്കുനി സുജിത്ത് എന്നിവരെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്.
പിലാക്കണ്ടി പ്രകാശന്റെ ഭാര്യയാണ് ഷീബ. 17, 13 വയസ്സുപ്രായമുള്ള രണ്ടു കുട്ടികളെ തനിച്ചാക്കിയാണ് ഷീബ വീട്ടിലെ ഗ്യാസ് സിലിണ്ടർ, കട്ടിൽ, കിടക്ക ഉൾപ്പെടെയുള്ള സാധനങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടിയത്. സുജിത്തിന് രണ്ട് മക്കളുണ്ട്. സുജിത്ത് ആംബുലൻസ് ഡ്രൈവറാണ്. ഇൻഷുറൻസ് കമ്പനി ഏജന്റായ ഷീബ രണ്ടുവർഷമായി സുജിത്തുമായി പ്രണയത്തിലാണെന്ന് പൊലീസ് പറഞ്ഞു.