Electricity Tariff: ജൂലൈ 1 മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കും, താരിഫ് വര്‍ധന ഉടന്‍

അഭിറാം മനോഹർ| Last Modified ചൊവ്വ, 16 മെയ് 2023 (15:45 IST)
സംസ്ഥാനത്ത് ജൂലൈ ഒന്ന് മുതല്‍ വൈദ്യുതി നിരക്ക് കൂടാന്‍ സാധ്യത. ഗാര്‍ഹിക ആവശ്യത്തിനുള്ള വൈദ്യുതിയില്‍ യൂണിറ്റിന് 25 പൈസ മുതല്‍ 80 പൈസ വരെ കൂട്ടണമെന്ന വൈദ്യുതി ബോര്‍ഡിന്റെ അപേക്ഷയില്‍ റഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.അഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ധനയ്ക്കുള്ള നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചത്.

ഏപ്രില്‍ ഒന്നിനായിരുന്നു സംസ്ഥാനത്ത് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരേണ്ടത്. നടപടിക്രമങ്ങളുടെ കാലതാമസം കാരണം പഴയ താരിഫ് ജൂണ്‍ 30 വരെ തുടരാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കുകയായിരുന്നു. ജൂലൈ ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. അടുത്തിടെ സര്‍ചാര്‍ജ് കൂടിയതിന്റെ ആഘാതത്തിലിരിക്കുന്ന ജനത്തിന് പുതിയ തീരുമാനം ഇരുട്ടടിയാകുമെന്ന് ഉറപ്പാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :