രേണുക വേണു|
Last Modified ശനി, 29 മാര്‍ച്ച് 2025 (08:10 IST)
സംസ്ഥാനത്ത് ഏപ്രില്‍ മുതല്‍ വൈദ്യുതി നിരക്ക് കുറയും. അടുത്ത മാസം മുതല്‍ യൂണിറ്റിന് 12 പൈസയാണ് കുറയുക. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ജനുവരി മുതല്‍ ഈടാക്കിയിരുന്ന ഇന്ധന സര്‍ചാര്‍ജായ 19 പൈസ ഏപ്രിലില്‍ ഏഴ് പൈസയായി കുറയുന്നതാണ് വൈദ്യുതി നിരക്കില്‍ മാറ്റം വരാന്‍ കാരണം.
ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവും ഉള്ള ഗാര്‍ഹിക ഉപഭോക്താക്കളെ ഇന്ധന സര്‍ചാര്‍ജില്‍ നിന്നും ഒഴിവാക്കിയാതായി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവില്‍ പറയുന്നുണ്ട്.
റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ഏപ്രില്‍ മുതല്‍ ഒരു യൂണിറ്റിന് ശരാശരി 12 പൈസയുടെ വര്‍ധനവ് സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജില്‍ ഉണ്ടാകേണ്ടതാണ്. എന്നാല്‍ ഇന്ധന സര്‍ചാര്‍ജില്‍ കുറവ് വരുന്നതോടെ വൈദ്യുതി ചാര്‍ജില്‍ ഉണ്ടാകേണ്ടിയിരുന്ന വര്‍ധനവ് ഉപഭോക്താക്കള്‍ക്ക് ഭാരമാകില്ല.